ലോക്ക് ഡൗൺ അപാരത

എന്തായാലും പുതിയ കുറെ പദങ്ങൾ മലയാളി പഠിച്ചിരിക്കുന്നു . കൊറോണ, കോവിഡ്, സാനിറ്റൈസർ, ക്വാറൻറ്റയിൻ, ഐസോലേഷൻ, ഫെയിസ് മാസ്ക്, സാമൂഹ്യ അകലം... എന്താല്ലേ !! അയിത്തവും ശുദ്ധവൃത്തിയും ശീലിച്ചിരുന്ന മലയാളിക്ക് കൊറോണയെ തുരത്താൻ എളുപ്പത്തിലായിക്കാണുമോ?  ഇക്കാലമത്രയും കാണാതിരുന്നൊരു കാലം ...ഇതുവരെയില്ലാത്ത നിയമങ്ങൾ .. എല്ലാവരും വീട്ടുതടങ്കലിൽ .. ഇതുവരെ സഞ്ചരിച്ച വഴികൾ ഇരുന്നിടങ്ങൾ ഓരങ്ങളും തീരങ്ങളും എല്ലാം അകന്നിരിക്കുന്നു. സാമൂഹ്യ അകലം മനസ്സുകളെയും അകറ്റിയോ ആവോ?